Tuesday, June 9, 2009


അമ്മയോടൊരു യാത്രാമൊഴി

എന്നാണിനിയെന്റെ അമ്മയെ കാണുക-
യെന്നോര്‍ത്ത്തെന്‍ ഉള്ളു പിടഞ്ഞിടുന്നു
അന്നവസാനമാ കാല്‍കളില്‍ തൊട്ടപ്പോ-
ഴെന്നുടെ കണ്പീലികള്‍ നനഞ്ഞു

യാത്രാമൊഴിയിത്ര ശോകം നിറഞ്ഞതെ-
ന്നത്രയും നാള്‍ എനിക്കറിയില്ലല്ലോ
ഇത്രയടുപ്പമുന്ടെന്നമ്മയോടെനി-
ക്കെത്ര പറഞ്ഞാലും മതി വരില്ല

മങ്ങിത്തുടങ്ങിയ കണ്‍കളില്‍ നോക്കി ഞാന്‍
തേങ്ങിക്കരഞ്ഞുപോയോട്ടു നേരം
ച്ചുക്കിച്ചുളുങ്ങിയാ കൈകള്‍ രണ്ടും എന്റെ
വിങ്ങുന്ന തലയില്‍ വെച്ച്ചെന്നമ്മ

ഉമ്മകള്‍ നല്‍കി ഞാനാകൈകള്‍ രണ്ടിലും
അമ്മയോടോതി ഞാന്‍ പോയ്‌ വരട്ടെ
വിമ്മിഷ്ട്ടമെല്ലാം ഒളിപ്പിച്ചു വെച്ചു കൊ-
ണ്ടമ്മ നല്‍കി എനിക്കാശംസകള്‍

വീട്ടില്‍ തിരിച്ചെത്തിയെന്നാലുമിന്നെനി-
ക്കൊട്ടുനേരം പോലും ശാന്തിയില്ല
പട്ടു പോലുള്ലൊരെന്നമ്മയെ കാണാതെ
പെട്ടുപോയ്‌ ഞാനിനീ മരുഭൂമിയില്‍


ഉറക്കം തരുമെന്‍ നിദ്ര തന്‍ ദേവിയും
മറന്നു പോയോ തന്‍ കാടാക്ഷമേകാന്‍
പറന്നു പോയ്‌ നല്‍കുമോ നിദ്രയെന്ദമ്മക്കു
പറയൊന്ന് വെച്ചിടാം നേദ്യമായി

ശിവകാശിയില്‍ തന്ടെ വാസം ഉറപ്പിച്ചി-
ട്ടവകാശമെല്ലാമെന്നമ്മക്കു നല്കിയ
പാവമാം അച്ഛന്ടെ സ്ഥാനത്ത് നിന്നുകൊ-
ണ്ടാവതെല്ലാം അമ്മ ചെയതുവല്ലോ

കണ്ണുനീരാല്‍ കഴുകട്ടെ ഞാനാപാദം
വെണ്ണ പോലലിയട്ടെ വേദനകള്‍
കണ്ണികള്‍ അറ്റ് പോകാതെയിരിക്കുവാന്‍
കണ്ണുകള്‍ പൂട്ടി ഞാന്‍ കേണിടട്ടെ
0000

6 comments:

  1. ഇത് മനസ്സില്‍ സ്പര്‍ശിക്കുന്നു ശിവേട്ടാ..
    ആ അമ്മയുടെ പാദങ്ങള്‍ നമസ്കരിക്കുന്നു.

    ReplyDelete
  2. ശിവേട്ടാ കൊള്ളാം നന്നായിട്ടുണ്ട്...
    ''പട്ടു പോലുള്ലൊരെന്നമ്മയെ കാണാതെ
    പെട്ടുപോയ്‌ ഞാനീ മരുഭൂമിയില്‍''
    വളരെ നന്നായിട്ടുണ്ട്..വരികള്‍ ..

    ReplyDelete
  3. sivetten valare hridayasparshiyayittundu..
    ee kavithayiloode .. ammayude mahathyam veendum uyarnnirikkunnu sivetten thanks

    ReplyDelete
  4. ഇത് വായിച്ചപ്പോള്‍ 5 വര്‍ഷം മുമ്പ് എനിക്കു നഷ്ടപ്പെട്ട എന്റെ ഉമ്മയെ ഓര്‍ത്തു പോയി.പക്ഷെ മരിക്കുന്നതു വരെ ഉമ്മ എന്റെ കൂടെ തന്നെയായിരുന്നു,ഇടക്കു കുറച്ചു കാലമൊഴിച്ച്[പഠിക്കുമ്പോള്‍ കുറച്ചു കാലം,പിന്നെ ജോലി സംബന്ധമായി കുറച്ചു കാലവും].

    ReplyDelete
  5. അമ്മയെ നഷ്ടപെടുന്ന വേദന വരികളില്‍ ശരിക്ക് മനസ്സിലവനുണ്ട്

    ReplyDelete