
കാറ്റിനും മഴത്തുള്ളിക്കും പ്രണയം
മന്ദമായ് പാറിപ്പറന്നു ഞാന്‍ വന്നതും
മന്ദാരപ്പൂ മണം പാരില്‍ പരന്നതും
പാറിപ്പറന്ന നിന് കൂന്തലില്‍ തൊട്ടതും
കാര്‍കൂന്തലത്തിന്‍ മേല്ക്കെട്ടഴിഞ്ഞതും
സ്പര്‍ശനത്താല്‍ പിന്നെ കോരിത്തരിച്ചതും
നയനങ്ങള്‍ നാണിച്ചു ഇമകളടച്ചതും
അളകങ്ങളോരോന്നും കഥകള്‍ പറഞ്ഞതും
കരിവളകളോരോന്നു ആര്‍ത്തു ചിരിച്ചതും
പാദസ്വരങള്‍ ചിലംബിച്ചു നിന്നതും
കാല്‍നഖം കൊണ്ട് നീ ഇഷ്ട്ടം പറഞ്ഞതും
ഹൃദയമാം പൊയ്കയില്‍ മുങ്ങിക്കുളിച്ചതും
ഓര്‍ക്കുന്നു ഞാനിന്നുമെന്‍ പ്രേമലഹരിയായ്
- ശിവദാസന്‍ എ. മേനോന്

